General Tips

കെ എസ് ഇ ബി ബിൽ ഓൺലൈനായി കാണുന്നതെങ്ങനെ ?

നിങ്ങൾ ഒരു കെഎസ്ഇബി ഗാർഹിക ഉപഭോക്താവാണെങ്കിൽ, രണ്ട് മാസത്തിലൊരിക്കൽ നിങ്ങളുടെ വൈദ്യുതി ബിൽ ലഭിക്കാറുണ്ടാകും. പക്ഷേ, മീറ്റർ റീഡർ പ്രിൻ്റ് ചെയ്തു തരുന്ന ബില്ലിൽ ചുരുക്കം ചില വിവരങ്ങൾ മാത്രമേ ഉണ്ടാകൂ. ഇങ്ങനെ കിട്ടുന്ന ബില്ലിൽ വിശദമായ വിവരങ്ങൾ ഉണ്ടാകില്ല. കെ എസ് ഇ ബി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദമായ വൈദ്യുതി ബിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് ചെയ്യുന്നതിന് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ പാസ്‌വേഡ് ഓർമ്മിച്ചു വയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

  • വിശദമായ ബിൽ കാണുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ KSEB ൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണം. നിങ്ങൾ ഇതുവരെ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, KSEB വെബ്സൈറ്റ് വഴി നിങ്ങൾക്കു തന്നെ വളരെ എളുപ്പത്തിൽ അത് ചെയ്യാൻ സാധിക്കും.

KSEB വെബ്സൈറ്റ് വഴി നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • വിശദമായ ബിൽ കാണുന്നതിന് നിങ്ങളുടെ കെഎസ്ഇബി ഉപഭോക്തൃ നമ്പറും (Consumer Number) ആവശ്യമാണ്. മീറ്റർ റീഡർ പ്രിന്റ് ചെയ്തു തന്ന ബില്ലിൽ നിങ്ങളുടെ 13 അക്ക KSEB ഉപഭോക്തൃ നമ്പർ കണ്ടെത്താം അല്ലെങ്കിൽ KSEB വെബ്സൈറ്റ് വഴി നിങ്ങളുടെ ഉപഭോക്തൃ നമ്പർ കണ്ടെത്താം.

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപഭോക്തൃ നമ്പർ, ഇലക്ട്രിക്കൽ സെക്ഷൻ മുതലായവ എങ്ങനെ കണ്ടെത്താം എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കെ എസ് ഇ ബി വെബ്‌സൈറ്റ് വഴി കാണുന്ന ബില്ലിൽ, നിങ്ങളുടെ ഉപഭോക്തൃ വിശദാംശങ്ങൾ, വൈദ്യുതി ഉപയോഗം, അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെ നിങ്ങളുടെ ബില്ലിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ഭാവി റഫറൻസിനായി നിങ്ങൾക്ക് ഈ ബിൽ ഡൗൺലോഡ് ചെയ്തോ പ്രിൻ്റ് ചെയ്തോ സൂക്ഷിക്കാം.

KSEB ബിൽ – ഉപഭോക്തൃ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് KSEB LT ബിൽ വിശദാംശങ്ങൾ കാണുക

നിങ്ങളുടെ ഏറ്റവും പുതിയ KSEB LT ബിൽ കാണുന്നതിന്, നിങ്ങളുടെ 13 അക്ക ഉപഭോക്തൃ നമ്പറും കെ എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമാണ്.

രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യാതെ കെ എസ് ഇ ബി ബിൽ എങ്ങനെ കാണാമെന്ന് നോക്കാം.

കെഎസ്ഇബി ബിൽ വിവങ്ങൾക്കായി KSEB ബിൽ വ്യൂ പേജ് സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് പിന്തുടരുക.

KSEB ഓൺലൈൻ ബിൽ വ്യൂ പേജിലേക്ക് പോകുക

 

ഇപ്പോൾ നിങ്ങൾക്ക് ഇതുപോലൊരു പേജ് കാണാൻ സാധിക്കും. അവിടെ, നിങ്ങളുടെ 13 അക്ക KSEB ഉപഭോക്തൃ നമ്പറും  മൊബൈൽ നമ്പറും ടൈപ്പ് ചെയ്ത് ” View Bill ” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 

 

ഇപ്പോൾ നിങ്ങളുടെ ഏറ്റവും പുതിയ KSEB ബിൽ വിശദമായ രൂപത്തിൽ കാണാം. വേണമെങ്കിൽ ഇത്  പ്രിന്റ് ചെയ്തു സൂക്ഷിക്കുകയോ PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.

 

പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ

മൊബൈൽ നമ്പർ ഇല്ലാതെ എനിക്ക് എങ്ങനെ എൻ്റെ KSEB ബിൽ കാണാൻ കഴിയും?

മുൻപ്, മൊബൈൽ നമ്പർ ഇല്ലാതെ തന്നെ നിങ്ങളുടെ കെഎസ്ഇബി വൈദ്യുതി ബിൽ കാണാൻ സാധിക്കുമായിരുന്നു. എന്നാൽ KSEB അതിൽ മാറ്റം വരുത്തിയിട്ടുണ്ട്, ഇപ്പോൾ നിങ്ങളുടെ ബിൽ കാണാൻ മൊബൈൽ നമ്പർ നിർബന്ധമാണ്.

നിങ്ങളുടെ എൽടി ബിൽ കാണുന്നതിന് രണ്ട് വഴികളുണ്ട്.

നിങ്ങളുടെ ഉപഭോക്തൃ നമ്പറും നിങ്ങളുടെ മൊബൈൽ നമ്പറും ഉപയോഗിച്ച്
KSEB WSS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ലോഗിൻ ചെയ്യുകയും ചെയ്ത്

ഈ രണ്ട് രീതികൾക്കും നിങ്ങളുടെ ഉപഭോക്തൃ നമ്പറും നിങ്ങളുടെ മൊബൈൽ നമ്പറും ആവശ്യമാണ്.

KSEB വൈദ്യുതി ബിൽ എങ്ങനെ ഓൺലൈനായി അടയ്ക്കാം?

നിങ്ങളുടെ കെ എസ് ഇ ബി വൈദ്യുതി ബിൽ അടയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ കെ എസ് ഇ ബി ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ചോ, ആമസോൺ പേ, ഗൂഗിൾ പേ, പേടിഎം, ഫ്രീചാർജ് തുടങ്ങിയ പേയ്‌മെൻ്റ് സേവനങ്ങൾ ഉപയോഗിച്ചോ നിങ്ങൾക്ക് ബിൽ അടയ്ക്കാം.

നിങ്ങളുടെ കേരളത്തിലെ വൈദ്യുതി ബിൽ ഒന്നിലധികം വഴികളിൽ അടയ്ക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

KSEB വൈദ്യുതി ബിൽ പേയ്‌മെൻ്റ് നില എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ വൈദ്യുതി ബില്ല് അടച്ചോ ഇല്ലയോ എന്നറിയാൻ അതിൻ്റെ സ്റ്റാറ്റസ് പരിശോധിക്കേണ്ടത് പ്രധാനമാണ്. കെ എസ് ഇ ബി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ അതിനുവേണ്ടി മാത്രമായി ഒരു സംവിധാനം നിലവിലില്ല . എന്നാൽ കെ എസ് ഇ ബി വെബ്‌സൈറ്റ് ഉപയോഗിച്ചു തന്നെ നിങ്ങളുടെ ബില്ലിൻ്റെ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാം.

കെഎസ്ഇബി ബിൽ പേയ്മെൻ്റ് നില പരിശോധിക്കുന്നതെങ്ങിനെ എന്നതിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

KSEB ബില്ലിൽ എൻ്റെ ഉപഭോക്തൃ നമ്പർ എവിടെ കണ്ടെത്താനാകും?

നിങ്ങളുടെ പക്കൽ പ്രിന്റ് ചെയ്ത ബില്ലുണ്ടെങ്കിൽ, നിങ്ങളുടെ ഉപഭോക്തൃ നമ്പർ അതിൽ കാണാൻ സാധിക്കും. നിങ്ങളുടെ ബില്ല് നോക്കുക , ബാർകോഡിന് താഴെ ഒരു 13 അക്ക നമ്പർ ഉണ്ടാകും. അതാണ് നിങ്ങളുടെ ഉപഭോക്തൃ നമ്പർ.

എനിക്ക് എൻ്റെ KSEB ബിൽ ഹിസ്റ്ററി കാണാനും എൻ്റെ പഴയ KSEB ബില്ലുകൾ ഡൗൺലോഡ് ചെയ്യാനും കഴിയുമോ?

നിങ്ങളുടെ കെഎസ്ഇബി ബിൽ പേയ്മെൻ്റ് ഹിസ്റ്ററി നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനായി, നിങ്ങൾ കെഎസ്ഇബി വെബ് സെൽഫ് സർവീസ് പോർട്ടലിൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യണം. അതിനുശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌താൽ നിങ്ങളുടെ ബിൽ പേയ്‌മെൻ്റ് ഹിസ്റ്ററിയും മുമ്പത്തെ ബിൽ വിശദാംശങ്ങളും കാണാൻ കഴിയും.

ബിൽ ഹിസ്റ്ററി കാണുന്നതിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

KSEB ബില്ലിലെ DL Adj എന്താണ്? DL Adj ൻ്റെ പൂർണ്ണ രൂപം എന്താണ്?

KSEB ബില്ലിലെ “DL Adj” എന്നതിൻ്റെ അർത്ഥം ഡോർ ലോക്ക് അഡ്ജസ്റ്റ്മെൻ്റ് എന്നാണ്. മീറ്റർ റീഡർ നിങ്ങളുടെ വീട്ടിലെത്തുകയും വൈദ്യുതി തകരാർ കാരണം അദ്ദേഹത്തിന് മീറ്റർ റീഡിംഗ് എടുക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, അല്ലെങ്കിൽ വീട് പൂട്ടിക്കിടക്കുകയാണെങ്കിൽ, അവസാനത്തെ മൂന്ന് ബില്ലുകളുടെ ശരാശരി തുക ബിൽ തുകയായി കണക്കാക്കും. പിന്നീട് യഥാർത്ഥ മീറ്റർ റീഡിംഗ് എടുത്ത ശേഷം, അടുത്ത ബില്ലിൽ വ്യത്യാസ തുക ക്രമീകരിക്കും.

എനിക്ക് എങ്ങനെ KSEB ബിൽ പേയ്മെൻ്റ് രസീത് ഓൺലൈനായി ലഭിക്കും?

വെബ് സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങൾക്ക് ഓൺലൈനായി മുമ്പ് അടച്ച ബില്ലുകളുടെ രസീതുകൾ കാണാനും ഡൗൺലോഡ് ചെയ്യാനും പ്രിൻ്റ് ചെയ്യാനും കഴിയും. അതിനെപ്പറ്റിയുളള വിശദമായ വിവരണം നിങ്ങൾക്ക് ഇവിടെ വായിക്കാം: KSEB ബിൽ പേയ്‌മെൻ്റ് രസീത് എങ്ങനെ കാണുകയും ഡൗൺലോഡ് ചെയ്യുകയും പ്രിന്റ് ചെയ്യുകയും ചെയ്യാം? .

മുൻ KSEB മീറ്റർ റീഡിംഗ് വിശദാംശങ്ങൾ എനിക്ക് എങ്ങനെ ഓൺലൈനിൽ കാണാൻ കഴിയും?

KSEB-യുടെ വെബ് സെൽഫ് സർവീസ് പോർട്ടൽ ഉപയോഗിച്ച് നിങ്ങൾക്ക് 12 മാസം വരെയുള്ള നിങ്ങളുടെ മുൻ മീറ്റർ റീഡിംഗുകൾ കാണാൻ കഴിയും. വിശദമായ ഗൈഡിനായി, ഇവിടെ ക്ലിക്ക് ചെയ്യുക: കെഎസ്ഇബി മീറ്റർ റീഡിംഗ് വിശദാംശങ്ങൾ ഓൺലൈനിൽ എങ്ങനെ കാണാനാകും?

ലോഗിൻ ചെയ്യാതെ എനിക്ക് KSEB HT ബില്ലുകൾ കാണാൻ കഴിയുമോ?

ഇല്ല, ലോഗിൻ ചെയ്യാതെ നിങ്ങൾക്ക് KSEB HT ബില്ലുകൾ കാണാനോ ഡൗൺലോഡ് ചെയ്യാനോ കഴിയില്ല. ഇതിനായി ഒരു അക്കൗണ്ട് നിർബന്ധമാണ്. നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്‌തതിനുശേഷം മാത്രമേ എച്ച്ടി ബില്ലുകൾ ഡൗൺലോഡ് ചെയ്യാനും കാണാനും കഴിയൂ.

ഒരു HT ഉപയോക്തൃ അക്കൗണ്ട് ഉണ്ടാക്കുന്നതിന്: http://ht.kseb.in/userRegistration

ലോഗിൻ ചെയ്യുന്നതിന്: http://ht.kseb.in/consumerLogin

 

പിന്തുണയ്ക്കും സഹായത്തിനും – cccepaysupport@ksebnet.com എന്നതിലേക്ക് മെയിൽ ചെയ്യുക അല്ലെങ്കിൽ 0471-2555544 എന്ന ഫോൺ നമ്പറിൽ വിളിക്കുക

Share

Recent Posts

കെ എസ് ഇ ബി ബിൽ ലോഗിൻ ചെയ്യാതെ എങ്ങനെ ഡൌൺലോഡ് ചെയ്യാം

എന്തെങ്കിലും ആവശ്യത്തിനായി പഴയ കെ എസ് ഇ ബി ബിൽ ആവശ്യം വരാറുണ്ടോ? അങ്ങനെയുള്ളവർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ്…

September 1, 2024

KSEB Bill Download – Download your latest KSEB LT bill as PDF file

Do you need an old KSEB bill for any purpose? A problem often faced on…

August 31, 2024

KSEB Alakode Electrical Section – Phone Numbers, Address, Map Location

Address Kerala State Electricity Board Alakkode Section Office Malayora Highway Near Panchayath office Alakode, Perunnilam…

August 30, 2024

KSEB Thrikaripur Electrical Section – Phone Numbers, Address, Map Location

Address Kerala State Electricity Board Thrikaripur Section Office Thrikaripur - Olavara -Payyanur Road, South Thrikkaripur…

August 30, 2024

KSEB Kottarakkara Electrical Section – Phone Numbers, Address, Map Location

Address Kerala State Electricity Board Kottarakkara Section Office Chenthara, Kottarakkara, Kerala   KSEB Kottarakkara Electrical…

August 26, 2024

KSEB Pannicode/Pannikode Electrical Section – Phone Numbers, Address, Map Location

Address Kerala State Electricity Board Pannicode Section Office Gudalur - Nilumbur - Kozhikode Rd, Pannicode,…

August 26, 2024